ഒരമ്മയുടെ ജനനം , ഒരു കുഞ്ഞിൻ്റേയും......
ഇതില കഥയും കഥാപാത്രങ്ങളും തികച്ചും യാഥാർഥ്യമാണ്😀 . '' 2025 മെയ് 17 ഹൈദരാബാദിലെ ആ ചെറിയ അപ്പാർട്ട്മെൻ്റിൽ സുപ്രഭാതം പറഞ്ഞ് എഴുന്നേറ്റ അവൾക്കും അവനും അത് സന്തോഷത്തിൻ്റെ ദിനമായിരുന്നു. നെഗറ്റീവ് ടെസ്റ്റുകൾക്ക് വിരാമമിട്ട് അന്ന് ആദ്യമായി ഒരു പോസിറ്റീവ് സൈൻ കാണപ്പെട്ടിരിക്കുന്നു. ആ പങ്കാളികൾക്കിടയിൽ ഒരു കുഞ്ഞതിഥി കൂടി വരാൻ പോവുകയാണ്. അവളെ ചേർത്തുപിടിച്ച് ഒരുമ്മയും കൊടുത്ത അവനിലെ സന്തോഷം ആ കണ്ണുകളിൽ തന്നെ സ്പഷ്ടം. പിന്നെ എത്രയും വേഗം ഡോക്ടറെ കാണാനും സ്ഥിരീകരിക്കാനുമുള്ള തിരക്കിലായി. Uber book ചെയ്യുന്നു, appointment എടുക്കുന്നു ഒടുവിൽ ഡോക്ടറുടെ ആദ്യ സ്കാനിംഗ്. Look .. 'the baby is flickering ഡോക്ടറുടെ വാക്കുകൾ കേട്ട് കൗതുകത്തോടെ അവർ രണ്ടാളും സ്ക്രീനിലേക്ക് നോക്കി നിന്നു . പിന്നെ ഈ സന്തോഷം വീട്ടുകാരുമായി പങ്കുവയ്ക്കലായി. അവരുടെ വക നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ അങ്ങനെ പോയി ദിനങ്ങൾ .'ഓരോ ദിവസം കഴിയും തോറും ശാരീരികമായും മാനസികമായും ഒത്തിരി മാറ്റങ്ങൾ അവളിൽ പ്രകടമായി ഒരു തരം സൈക്കിക് വൈബ്രേഷൻ തന്നെ ഉണ്ടായെന്നു തോന്നുന്നു.😀 ഹോർമോണുകളുടെ അതിപ്രസരം തന്നെയായിരുന്നു പിന്നങ്ങോ...